കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിലെ പ്രമുഖ രാഷ്ട്രീ യ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു. സി.പി.എമ്മിെൻറ പ്ര വാസി ഘടകമായ കല കുവൈത്ത്, മുസ്ലിം ലീഗിെൻറ കെ.എം.സി.സി, കോൺഗ്രസിെൻറ ഒ.െഎ.സി.സി, സി.പി.െഎയുടെ കേരള അസോസിയേഷൻ, െഎ.എൻ.എല്ലിെൻറ െഎ.എം.സി.സി, ബി.ജെ.പിയുടെ ഭാരതീയ പ്രവാസി പരിഷത്ത്, ജനതാദളിെൻറ ജനത കൾചറൽ സെൻറർ തുടങ്ങിയവയാണ് മണ്ഡലം അടിസ്ഥാനത്തിൽ വോട്ടുപിടിത്തത്തിന് ശ്രമം ആരംഭിച്ചത്.
എൽ.ഡി.എഫും യു.ഡി.എഫും മുന്നണി അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. കല, കേരള അസോസിയേഷൻ, െഎ.എം.സി.സി, ജെ.സി.സി, എൻ.സി.പിയുടെ പ്രവാസി ഘടകമായ ഒ.എൻ.സി.പി, എന്നിവ എൽ.ഡി.എഫിനായും ഒ.െഎ.സി.സിയും കെ.എം.സി.സിയും യു.ഡി.എഫിനായും പ്രവർത്തിക്കുന്നു. മണ്ഡലം അടിസ്ഥാനത്തിൽ കമ്മിറ്റി രൂപവത്കരിച്ച് ആസൂത്രിതമായാണ് പ്രവർത്തനം. മണ്ഡലം കൺവെൻഷനുകളിൽ നാട്ടിൽനിന്നുള്ള നേതാക്കൾ പ്രസംഗകരായി എത്തുന്നുണ്ട്. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടായതിനാൽ ഇൗ ഘട്ടത്തിൽ മുതിർന്ന സംസ്ഥാന നേതാക്കളെ കാര്യമായി കാണുന്നില്ല. വെൽഫെയർ പാർട്ടിയുടെ വെൽഫെയർ കേരള കുവൈത്ത്, ആം ആദ്മിയെ അനുകൂലിക്കുന്ന വൺ ഇന്ത്യ അസോസിയേഷൻ തുടങ്ങിയവ കുവൈത്തിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരിട്ട് ഇറങ്ങിയിട്ടില്ല. പ്രവാസി കേരള കോൺഗ്രസും കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.