ലഹരിമരുന്നു കേസിൽ നാലു പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ നാല് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. വിദേശത്തുനിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലുളള ക്രിമിനൽ സുരക്ഷാ വിഭാഗമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
രണ്ട് പേർ വിദേശത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസഥർ ജാഗ്രത പുലർത്തുകയും രാജ്യത്തേക്ക് പ്രവേശിച്ച ഉടൻ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.
മറ്റൊരു സംഭവത്തിൽ, ലഹരിവസ്തുക്കളും സൈക്കോട്രോപിക് പദാർത്ഥങ്ങളും കൈവശം വെച്ചിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന്റെ 'ഇന്റർനാഷണൽ കൗണ്ടർ ഡിപ്പാർട്ട്മെന്റ്' അറസ്റ്റ് ചെയ്തു. എ-4 വലുപ്പത്തിലുള്ള 90 ഷീറ്റ് ലഹരിവസ്തുക്കൾ, 10 കെമിക്കൽ ആംപ്യൂളുകൾ, 30 ഗ്രാം ഷാബു, ഒരു അളവെടുപ്പ് ഉപകരണം എന്നിവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.