പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക കാമ്പയിനിൽ ഖലീലുറഹ്മാൻ സംസാരിക്കുന്നു

പ്രവാസി വെൽഫെയർ നോർക്ക കാമ്പയിന് തുടക്കം

കുവൈത്ത് സിറ്റി: നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ബോർഡും പ്രവാസികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും രജിസ്ട്രേഷനുമായി പ്രവാസി വെൽഫെയർ കുവൈത്ത് കാമ്പയിൻ ആരംഭിച്ചു.

കുവൈത്തിന്റെ വിവിധ മേഖലകളിൽ സജ്ജീകരിച്ചിട്ടുള്ള വെൽഫെയർ ഡെസ്കുകൾ വഴി നോർക്ക ഐഡി കാർഡ് , നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് , പ്രവാസി ക്ഷേമനിധി അംഗത്വം, പ്രവാസി പെൻഷൻ അപേക്ഷ സമർപ്പണം തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 25 വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഷ്കർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. അബൂഹലീഫ യൂണിറ്റ് പ്രസിഡണ്ട് മുജീബ് റഹ്മാൻ വെൽഫെയർ ഡെഡ്ക്കുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി. നോർക്ക ആൻഡ് ഗവൺമെൻറൽ അഫയേഴ്സ് വിങ് കൺവീനർ ഖലീലുറഹ്മാൻ സ്വാഗതവും ജനറൽ സെക്രട്ടറി സഫ് വാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Norka Welfare Campaign Begins in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.