കുവൈത്ത് മഹാ ഇടവക സപ്തതി സംഗമം ഡോ.യുഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് മഹാ ഇടവക സപ്തതി സംഗമം നടത്തി
കുവൈത്ത് സിറ്റി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ കീഴിലുള്ള കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള'കുവൈത്ത് മഹാ മഹാ ഇടവക സപ്തതി സംഗമം മലങ്കര സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യുഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്തു. കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേരളം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.
കുവൈത്ത് മഹാ ഇടവക വികാരി റവ.ഫാ.ഡോ.ബിജു പാറക്കൽ സ്വാഗതവും, സപ്തതി ജനറൽ കൺവീനർ മാത്യൂസ് വർഗ്ഗീസ് നന്ദിയും പറഞ്ഞു. മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി ടിജു അലക്സ് പോൾ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, പോൾ വർഗ്ഗീസ്, സപ്തതി ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ്, പ്രോഗ്രം കൺവീനർ ബിനു ബെന്ന്യാം എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു. മഹാ ഇടവക മുൻ വികാരിമാരെയും, ഭരണസാരഥ്യം വഹിച്ചവരെയും യോഗത്തിൽ ആദരിച്ചു. കീസ് ബാൻഡ് അവതരിപ്പിച്ച ക്രൈസ്തവ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ ആകർഷണമായി.
പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുവൈത്ത് മഹാ ഇടവക മുൻ വികാരിമാർ, ട്രസ്റ്റിമാർ, സെക്രട്ടറിമാർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുവൈത്ത് പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയ മുൻ അംഗങ്ങൾ, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.