കേര ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
Posted On
date_range Updated On
date_range മഴവില്ലഴകായ് ‘കേര’ കുട്ടികളുടെ ചിത്രരചന മത്സരം
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 'മഴവില്ല് -2026' എന്ന പേരിൽ അബ്ബാസിയ ആർ.ഇ.ജി ലേണിംഗ് സെൻട്രൽ നടന്ന മൽസരത്തിൽ നിരവധി കുട്ടികൾ പങ്കാളികളായി.
സീനിയേഴ്സ്, ജൂനിയേഴ്സ്, സബ് ജൂനിയേഴ്സ് എന്നിങ്ങനെയാണ് മൽസരം നടന്നത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയും ചിത്രകാരിയുമായ മിത്തു ചെറിയാൻ മത്സരം ഉദ്ഘാടനം ചെയ്തു. കേര പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ട്രഷറർ ശശികുമാർ ആശംസകൾ അർപ്പിച്ചു. കൺവീനർ ശ്രീജ അനിൽകുമാർ സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.