കുവൈത്ത് സിറ്റി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് വായ്പ തിരിച്ചടക്കാനുള്ളവർക്ക് ആറു മാസത്തേക്ക് സമയം നീട്ടിനൽകിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധമായ നിർദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ ദേശീയ ഫണ്ടിൽനിന്ന് വായ്പയെടുത്ത 800ഓളം സംരംഭകര്‍ക്ക് ആനുകൂല്യം ലഭിക്കും. ബിസിനസ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയൺമെന്റ് കമ്മിറ്റി നേരത്തേ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് തിരിച്ചടവ് ഷെഡ്യൂളുകൾ മുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.