കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മറൈൻ ഷൂട്ടിങ് റേഞ്ചിൽ ലൈവ് ഫയർ അഭ്യാസങ്ങൾ നടത്തുമെന്ന് ആർമിയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
റാസ് അൽ-ജുലൈയയിൽനിന്ന് 16.5 നോട്ടിക്കൽ മൈൽ കിഴക്കായി ഖറുഹ് ദ്വീപ് വരെയും, റാസ് അൽ-സൗറിന് കിഴക്ക് ആറ് നോട്ടിക്കൽ മൈൽ അകലെ ഉം അൽ-മറാഡിം ദ്വീപ് വരെയും വ്യാപിക്കുന്ന മറൈൻ ഷൂട്ടിങ് റേഞ്ചിലാണ് അഭ്യാസങ്ങൾ നടക്കുന്നത്.
രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ അഭ്യാസം തുടരും. പൊതുജനങ്ങൾ പരിശീലന സമയത്ത് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.