പിടികൂടിയ ലഹരി വസ്തുക്കൾ
Posted On
date_range Updated On
date_range കടൽ വഴി ലഹരി കടത്ത്: ആറു പേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ ലഹരി വസ്തുക്കൾ രാജ്യത്തേക്ക് കടൽ വഴി കൊണ്ടുവരാൻ ശ്രമിച്ച ആറു പ്രതികളെ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ്. 20 കിലോഗ്രാം ഷാബു, 158 ഹാഷിഷ് കഷണങ്ങൾ, സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളിൽനിന്ന് പിടികൂടി. കോസ്റ്റ് ഗാർഡ് സേനാംഗങ്ങൾ സമുദ്രാതിർത്തികൾ നിരീക്ഷിച്ചുകൊണ്ടിരിക്കെ കുവൈത്ത് ടെറിട്ടോറിയൽ ജലത്തിനുള്ളിൽ രണ്ട് ബോട്ടുകളെ കണ്ടെത്തി. ഇവയെ തടഞ്ഞു പരിശോധന നടത്തിയപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.