ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തുന്നു




ലിബറൽ വാദങ്ങൾ അരാജകത്വത്തിന് വഴിവെട്ടുന്നു -ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി

കുവൈത്ത് സിറ്റി: സ്വതന്ത്ര ചിന്തകളുടെ പേരിൽ പ്രചരിക്കപ്പെടുന്ന അരാജകവാദങ്ങൾ സാമൂഹിക ഘടനയെ തകർക്കുന്നതാണെന്നും അപകടകരമായ ഇത്തരം പുതിയ ചിന്താഗതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഹിഡൻ അജണ്ട കാണുമെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം.

ലൈംഗിക അരാജകത്വത്തിലേക്കും ബന്ധങ്ങളുടെ ശൈഥില്യങ്ങളിലേക്കും നയിക്കുന്ന ഇത്തരം ചിന്താഗതിക്കെതിരെ തികഞ്ഞ ജാഗ്രതയുണ്ടാവുക എന്നത് തലമുറകളുടെ സുരക്ഷക്ക് അനിവാര്യതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ 'ലിബറൽ ന്യായവാദങ്ങളുടെ അന്യായങ്ങൾ'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊല്ലം ഖാദിസിയ സ്ഥാപനങ്ങളുടെ വാർഷികസമ്മേളന പ്രചാരണാർഥം കുവൈത്തിൽ എത്തിയതായിരുന്നു ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി. ശുകൂർ മൗലവി കൈപ്പുറം ഉദ്ഘാടനം നിർവഹിച്ചു.

ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. അലവി സഖാഫി തേഞ്ചേരി, അഹ്‌മദ്‌ കെ. മാണിയൂർ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Liberal Arguments Give Way to Anarchy -Dr. Muhammad Kunhi Sakhafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.