കുവൈത്ത് അമീറിനുള്ള സൗദി രാജാവിന്റെ കത്ത് സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് ആലു സഊദ് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിന് കൈമാറുന്നു

കുവൈത്ത് അമീറിന് സൗദി രാജാവിന്റെ കത്ത്

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൗദിയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിന്റെ കത്ത്.

കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് ആലു സഊദ് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിനെ കത്ത് ഏൽപിച്ചു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കത്തിലെ ഉള്ളടക്കമെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Letter from the King of Saudi Arabia to the Emir of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.