കുവൈത്ത് സിറ്റി: കുവൈത്തിലെ ലത്തീൻ കത്തോലിക്ക കൂട്ടായ്മ ലത്തീൻ സമുദായദിന സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.45ന് വിശുദ്ധ ഡാനിയേൽ കംബോണി ഇടവക ദേവാലയത്തിൽ ഇടവക സഹവികാരി ഫാ. പോൾ വലിയവീട്ടിലിെൻറ നേതൃത്വത്തിൽ ആഘോഷമായ സമൂഹദിവ്യബലി നടത്തി. തുടർന്ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ അറുന്നൂറോളം പേർ പങ്കെടുത്തു. അബ്ബാസിയ ഏരിയ കൺവീനർ ജോയൽ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ ഫാ. പീറ്റർ പി. മാത്യു ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോണി ലൂയിസ്, സഹവികാരികളായ ഫാ. പോൾ വലിയവീട്ടിൽ, ഫാ. പ്രകാശ് തോമസ്, ഇടവക കൗൺസിലർമാരായ ബൈജു ഡിക്രൂസ്, ജോഷി മാനുവൽ, ഇടവക പ്രതിനിധികളായ ഡോ. രാജേഷ്, ജോണി ആൻറണി, മിനി മേരി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഗോഡ്സൺ പെരേര, റുഡോൾഫ് മിരാണ്ട, യേശുദാസ് പോൾ, ആൻറണി സാബിൻ, ആൻറണി പെരേര എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു. ജോൺ മിരാണ്ട സ്വാഗതവും പ്രോഗ്രാം കൺവീനർ ഫുൾജീൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടുകൂടി സമുദായദിന സംഗമം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.