Posted On
date_range Updated On
date_range ഉരുൾപൊട്ടൽ: കെ.ഐ.ജി 10 ലക്ഷം രൂപ സഹായം നൽകി
കുവൈത്ത് സിറ്റി: വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുവേണ്ടി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമായി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് 10 ലക്ഷം രൂപ സഹായം നൽകി. കേരളത്തിൽ പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഈ മഹദ് സംരംഭത്തോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും കെ.ഐ.ജി. അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.