ജാ​ബ്രി​യ ബ്ല​ഡ്‌ ബാ​ങ്കി​ൽ ലാ​ൽ​കെ​യേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന​ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ലാൽകെയേഴ്‌സ് കുവൈത്ത് രക്തദാന ക്യാമ്പ്‌

കുവൈത്ത് സിറ്റി: ലാൽകെയേഴ്സ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ്‌ ബാങ്കിലായിരുന്നു ക്യാമ്പ്. ലാൽകെയേഴ്‌സ് എല്ലാമാസവും നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ തങ്ങൾക്കൊപ്പം സഹകരിച്ച ജോയ്‌ ആലുക്കാസ്‌ അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസിനെയും ബദർ അൽ സമാ മാർക്കറ്റിങ് എക്സിക്യൂട്ടിവ്‌ അബ്ദുൽ ഖാദറിനെയും ലാൽകെയേഴ്‌സ് അഡ്വൈസറി കമ്മിറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ മനോജ്‌ മാവേലിക്കര, മുരളി പണിക്കർ എന്നിവർ ആദരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം രക്തദാതാക്കൾ പങ്കെടുത്തു.

Tags:    
News Summary - LalCares Kuwait Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.