കുവൈത്ത്​ തൊഴിൽവിപണിയിൽ ആൾക്ഷാമം തുടരുന്നു

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ഒന്നിന്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി വാണിജ്യ സർവീസുകൾ പുനരാരംഭിച്ചതിന്​ ശേഷം ഇന്ത്യയിൽനിന്ന്​ 45000 പേർ കുവൈത്തിലെത്തി. 85000 യാത്രക്കാർ ഇക്കാലയളവിൽ കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോയി. ഇന്ത്യയിലേക്ക്​ ഏഴ്​ വിമാനക്കമ്പനികളാണ്​ സർവീസ്​ നടത്തുന്നത്​. വിമാനത്താവളം വീണ്ടും സജീവമായതിന്​ ശേഷം കുവൈത്തിലേക്ക്​ എത്തിയതി​െൻറ ഇരട്ടിയോളം ആളുകൾ തിരിച്ചുപോയത്​ കൊണ്ട്​ തൊഴിൽവിപണിയിലെ ആൾക്ഷാമം തുടരുകയാണ്​.

ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാതിരുന്നവർ അനുകൂലാവസ്ഥ എത്തിയതോടെ അവധി എടുത്ത്​ പോയത്​ കൊണ്ടാണ്​ കുവൈത്തിലേക്ക്​ വരുന്നവരുടെ ഇരട്ടി ആളുകൾ ഇവിടെനിന്ന്​ പോയത്​. കുവൈത്തിൽനിന്ന്​ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്​ തുർക്കിയിലേക്കാണ്​. ആഗസ്​റ്റ്​ ഒന്നുമുതൽ ഒക്​ടോബർ അവസാനം വരെ 3,14,000 പേർ തുർക്കിയിലേക്ക്​ പോയി. രണ്ടാമതുള്ള സൗദിയിലേക്ക്​ 1,5000 പേരും ഇൗജിപ്​തിലേക്ക്​ 1,44,000 പേരും യു.എ.ഇയിലേക്ക്​ 1,38000 പേരുമാണ്​ മൂന്ന്​ മാസ കാലയളവിൽ കുവൈത്തിൽനിന്ന്​ വിമാന മാർഗം യാത്ര ചെയ്​തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.