കുവൈത്തിലെ വഫ്രയിലെ ഫാമുകളിലൊന്ന്​

ജോലിക്കാരുടെ ക്ഷാമം; കാർഷിക മേഖല പ്രതിസന്ധിയിൽ

കുവൈത്ത്​ സിറ്റി: ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷിക മേഖല പ്രതിസന്ധി നേരിടുന്നു. നേരത്തേ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്​.

അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക്​ നാട്ടിൽ പോയിട്ട്​ നാളേറെയായി. നേരത്തേ പോയവർക്ക് കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വിമാന സർവിസ്​ ഇല്ലാത്തതിനാൽ​ തിരിച്ചുവരാൻ കഴിയാത്തതാണ്​ തടസ്സം.

ഗാർഹികത്തൊഴിൽ ഉൾപ്പെടെ അവശ്യ സേവന വിഭാഗങ്ങളിലുള്ളവരെ പ്രത്യേകമായി കൊണ്ടുവരുന്നത്​ സർക്കാറി​െൻറ പരിഗണനയിലുണ്ട്​. കർഷകത്തൊഴിലാളികളെയും ഇതിൽ ഉൾ​പ്പെടുത്തണമെന്നും ക്വാറൻറീൻ ഫാമിൽ ഇരിക്കാൻ അനുമതി നൽകണമെന്നുമാണ്​ കർഷകരായ സ്വദേശികൾ ആവശ്യപ്പെടുന്നത്​. ഉൽപാദന ചെലവ്​ കൂടിയതോടൊപ്പം ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാത്തത്​ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്​. ഇടനിലക്കാർ ചെറിയ വിലക്ക്​ ശേഖരിച്ച്​ വൻവിലക്ക്​ വിൽക്കുന്നതായാണ്​ കർഷകരുടെ പരാതി. കാർഷി​കോൽപന്നങ്ങൾക്ക്​ വിപണി വിലയെ അപേക്ഷിച്ച്​ തുച്ഛമായ തുക മാത്രമാണ്​ കർഷകർക്ക്​ ലഭിക്കുന്നത്​.

ഒാരോ ഉൽപന്നങ്ങൾക്കും മിനിമം വില നിശ്ചയിച്ച്​ അവിടം മുതൽ ലേലം ആരംഭിക്കണമെന്നാണ്​ ആവശ്യം. സഹകരണ സംഘങ്ങൾ നേരിട്ട്​ ലേലം വിളിക്കണമെന്നും ഇടനിലക്കാരുടെ കുത്തകയും ചൂഷണവും അവസാനിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.കാർഷിക മേഖലയിലെ ഉൽപാദന ചെലവ് മുൻ കാലങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്​. വെള്ളം, വൈദ്യുതി നിരക്ക്​ 70 ശതമാനത്തോളം ഉയർന്നു. ഇതേനില തുടർന്നാൽ അടുത്ത സീസണിൽ ഈ രംഗം വിടാനുള്ള ചിന്തയിലാണ് തങ്ങളെന്ന്​ വഫ്രയിലെ കർഷകനായ താമിർ അബൂ നാദിർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.