കുവൈത്ത് സിറ്റി: 70ാമത് ലോക ആരോഗ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി ജനീവയിലേക്ക് തിരിച്ചു. കാൻസർ പോലുള്ള മാറാരോഗങ്ങളും പാരമ്പര്യ രോഗങ്ങളും പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതികളെ കുറിച്ച് യോഗം ചർച്ചചെയ്യുമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
കുട്ടികളിലെ പോളിയോ, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾക്ക് ഫലപ്രദമായ പ്രതിവിധികളും ചർച്ചയിൽ വിഷയമാകും. ആരോഗ്യ– ചികിത്സാ മേഖലകളിൽ വിവിധ രാജ്യങ്ങൾ നടപ്പാക്കിവരുന്ന സംവിധാനങ്ങളെ കുറിച്ച് പരസ്പരം ധാരണയുണ്ടാക്കാൻ സമ്മേളനം സഹായകമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈമാസം 22 മുതൽ 31 വരെയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.