കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദേശികൾക്കെതിരെ കർശന നിയമം അണിയറയിൽ ഒരുങ്ങുന്നു.
വാണിജ്യ വ്യവസായ മന്ത്രാലയം ഇതുസംബന്ധിച്ച കരടുനിയമം തയാറാക്കി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളും പ്രചാരണങ്ങളും നിരോധിക്കും. നിയമലംഘനം നടത്തുന്നവരുടെ പേരുകൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
രാജ്യത്തെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കാനും നീതിപൂർവമായ മത്സരത്തെ പ്രോത്സാഹിപ്പിക്കാനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്ന് വിപണിയെ സംരക്ഷിക്കാനുമാണ് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമ പരിഷ്കാരത്തിനൊരുങ്ങുന്നത്.
സ്വകാര്യ മേഖലയിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന നിക്ഷേപകർക്ക് പിന്തുണ നൽകുന്ന സുതാര്യമായ വിപണിയും സമ്പദ് വ്യവസ്ഥയും സൃഷ്ടിക്കുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.