ജി.സി.സി മന്ത്രിതല യോഗത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ച
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) ദർശനത്തിനും ദൗത്യത്തിനും കുവൈത്തിന്റെ പൂർണ പിന്തുണ അറിയിച്ച് ജി.സി.സി കാര്യ സഹ വിദേശകാര്യ മന്ത്രി അംബാസഡർ നജീബ് അൽ ബാദർ.
ഡിസംബർ മൂന്നിന് നടക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി കരട് നിയമങ്ങളും ശിപാർശകളും രൂപവത്കരിക്കുന്നത് തുടരുകയാണെന്നും ബഹ്റൈനിൽ നടക്കുന്ന ജി.സി.സി മന്ത്രിതല യോഗത്തിന്ശേഷം അൽ ബാദർ വ്യക്തമാക്കി.രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സുരക്ഷ, വികസനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അന്തർ ജി.സി.സി സഹകരണം ശക്തിപ്പെടുത്താനുള്ള ഏറ്റവും വലിയ ആഗ്രഹമാണ് കമ്മിറ്റിയുടെ യോഗം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.