കുവൈത്ത് വിജയികൾ മെഡലുമായി
കുവൈത്ത് സിറ്റി: ജോർഡനിൽ നടന്ന വെസ്റ്റ് ഏഷ്യ ജൂഡോ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ മികച്ച പ്രകടനം. ചാമ്പ്യൻഷിപ്പിൽ ജൂഡോ ടീം ഒമ്പത് സ്വർണ മെഡലുകളും നാല് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി.
കുവൈത്ത് ചാമ്പ്യന്മാരായ അബ്ദുൽ വഹാബ് അൽ ഷെമ്മാരി, അലി അൽ റംസി, സൽമാൻ കമാൽ, മുഹമ്മദ് അൽ ഷാത്തി, അഹമ്മദ് അൽ ഈദാൻ എന്നിവർ സ്വർണ മെഡലുകൾ നേടി. അബുൽ ജെലിൽ അൽ ഷെമ്മാരി, ഖാലിദ് അൽ കന്ദരി എന്നിവർ വെള്ളിയും തുർക്കി അൽ എനെസി വെങ്കലവും നേടി.
യൂത്ത് ടീം അംഗങ്ങളായ ഖാലിദ് അൽ കന്ദരി, അലി അൽ ഷെമ്മാരി, മുഹമ്മദ് അൽ ഷാത്തി, അഹമ്മദ് അൽ ഈദാൻ എന്നിവർ സ്വർണ മെഡലുകളും അലി അൽ റംസി വെള്ളിയും നേടി. മികച്ച പരിശീലനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവൻ ഹുസൈൻ അക്ബർ പറഞ്ഞു. സ്പോർട്സ് ഫെഡറേഷനുകളെ പിന്തുണച്ചതിന് പബ്ലിക് സ്പോർട്സ് അതോറിറ്റിയെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.