ഗസ്സയിലേക്കുള്ള കുവൈത്തിെൻറ സഹായ വസ്തുക്കൾ ഇൗജിപ്തിലെ റഫ അതിർത്തിയിൽ
കുവൈത്ത് സിറ്റി: ഇസ്രായേൽ അതിക്രമത്തിൽ നാശനഷ്ടം സംഭവിച്ച ഗസ്സ നിവാസികൾക്കുള്ള കുവൈത്തിെൻറ സഹായ വസ്തുക്കൾ ഇൗജിപ്തിലെ റഫ അതിർത്തിയിൽ. അതിർത്തി കടക്കാനുള്ള അനുമതി കാത്തിരിക്കുകയാണ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി അധികൃതർ.
ഗസ്സ അതിർത്തി കടക്കുന്ന ആദ്യ വളൻറിയർ സംഘം കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടേതാകുമെന്ന് കുവൈത്തി സംഘത്തലവൻ യൂസുഫ് അൽ മറാജ് പറഞ്ഞു. 85 ടൺ സഹായ വസ്തുക്കളുമായാണ് കുവൈത്ത് സംഘം പോയിട്ടുള്ളത്. ഇൗജിപ്ഷ്യൻ വിപണിയിൽനിന്ന് വാങ്ങിയ 1000 ഭക്ഷ്യക്കിറ്റുകൾ അടങ്ങിയതാണ് ട്രക്കുകൾ. ഫലസ്തീനുള്ള സഹായം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.