കു​വൈ​ത്ത് ചാ​രി​റ്റി പ്ര​തി​നി​ധി​ക​ൾ റ​ഫ അ​തി​ർ​ത്തി​യി​ൽ

ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യം തു​ട​രും; കു​വൈ​ത്ത് ചാ​രി​റ്റി പ്ര​തി​നി​ധി​ക​ൾ റ​ഫ അ​തി​ർ​ത്തി​ സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഈ​ജി​പ്ഷ്യ​ൻ ന​ഗ​ര​മാ​യ അ​ൽ അ​രി​ഷും റ​ഫ അ​തി​ർ​ത്തി​യും സ​ന്ദ​ർ​ശി​ച്ചു.

യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വും കു​വൈ​ത്ത് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​സ്‌​ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഐ.​ഐ.​സി.​ഒ) ചെ​യ​ർ​മാ​നു​മാ​യ ഡോ.​അ​ബ്ദു​ല്ല അ​ൽ മാ​തൂ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ഐ.​ഐ.​സി.​ഒ, അ​ൽ സ​ലാം അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ​ഹാ​യ വെ​യ​ർ​ഹൗ​സു​ക​ൾ, അ​ൽ അ​രി​ഷ് ഹോ​സ്പി​റ്റ​ൽ, റ​ഫ ബോ​ർ​ഡ​ർ ക്രോ​സി​ങ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം പ​ര്യ​ട​നം ന​ട​ത്തി. 700 ട​ൺ വ​രെ ശേ​ഷി​യു​ള്ള കൂ​ടാ​ര​ങ്ങ​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, പു​ത​പ്പു​ക​ൾ, സാ​ധ​ന​സാ​മ​ഗ്രി​ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ 30 സ​ഹാ​യ ട്ര​ക്കു​ക​ളു​ടെ ഗ​സ്സ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് പ്ര​തി​നി​ധി സം​ഘം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ട്ര​ക്കു​ക​ളി​ൽ ഗ​സ്സ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് അ​ൽ സ​ലാം അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ന​ബീ​ൽ അ​ൽ ഔ​ൻ പ​റ​ഞ്ഞു. കു​വൈ​ത്ത് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​ന്‍റെ 90 ശ​ത​മാ​ന​വും ഗ​സ്സ​യി​ൽ എ​ത്തി. ശേ​ഷി​ക്കു​ന്ന 10 ശ​ത​മാ​ന​ത്തി​ൽ സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ​ക്ക് പു​റ​മേ വ​ലി​യ വ​ലി​പ്പ​ത്തി​ലു​ള്ള ഇ​ല​ക്ട്രി​ക് ജ​ന​റേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ ഗ​സ്സ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ഡോ. ​ന​ബീ​ൽ അ​ൽ ഔ​ൻ വ്യ​ക്ത​മാ​ക്കി. ഐ.​ഐ.​സി.​ഒ, അ​ൽ​സ​ലാം അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ ഗ​സ്സ​യി​ൽ ആ​യി​രം ടെ​ന്‍റു​ക​ളു​ൾ​പ്പെ​ടെ ഒ​രു കു​ടി​യി​റ​ക്ക​പ്പെ​ട്ട ക്യാ​മ്പ് നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. നാ​ലെ​ണ്ണം കൂ​ടി നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.

Tags:    
News Summary - Kuwaiti humanitarian officials visit Rafah border crossing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.