അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി കുവൈത്ത് അമീറും ഇറാഖ് പ്രസിഡന്റും
കുവൈത്ത് സിറ്റി: മേഖലയിലും ലോകത്തും അടുത്തിടെയുണ്ടായ പ്രധാന സംഭവവികാസങ്ങൾ ചർച്ചചെയ്ത് കുവൈത്തും ഇറാഖും. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദും വ്യാഴാഴ്ച ഫോണിലൂടെ കാര്യങ്ങൾ വിലയിരുത്തി. കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും എല്ലാ വശങ്ങളിലും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.പുതിയ ഇസ് ലാമിക വർഷത്തിന്റെ വരവിൽ ഇരുവരും അഭിനന്ദനങ്ങൾ പങ്കുവെച്ചു. കുവൈത്തിന്റെയും ഇറാഖിന്റെയും ക്ഷേമത്തിനും സമൃദ്ധിക്കും പരസ്പര ആശംസകളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.