കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനുള്ള താൽപര്യം കുവൈത്ത് പൗരന്മാരിൽ വർധിക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഇത് 59.8 ശതമാനം ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലയിലെ ജോലികൾക്കുള്ള അപേക്ഷകൾ 2024 ലെ 4,642ൽനിന്ന് 2025ൽ 7,418 ആയി വർധിച്ചു.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരിൽ 34.2 ശതമാനം പേർ സ്വകാര്യ മേഖലയെ തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി മധ്യത്തോടെ രജിസ്റ്റർ ചെയ്തവരിൽ 52.8 ശതമാനം പേർ സ്വകാര്യ മേഖലയോടാണ് മുൻഗണന കാണിച്ചത്.
സ്വകാര്യ മേഖലയിലേക്കുള്ള ദേശീയ തൊഴിലാളികളുടെ താൽപര്യം തുടർച്ചയായി ഉയരുന്നതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.