ഇല്യാസ് തോട്ടത്തിൽ ,ശ്യാം പ്രസാദ്, എം.പി അബ്ദുറഹ്മാൻ
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സംസം ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം യോഗത്തിൽ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ടുമാരായ അസീസ് തിക്കോടി, പ്രജു ടി.എം, ഷിജിത്ത് ചിറക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വുമൺസ് ഫോറം ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മൻസൂർ ആലക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് അസീസ് തിക്കോടി നേതൃത്വം നൽകി.
ഭാരവാഹികൾ : ഇല്യാസ് തോട്ടത്തിൽ (പ്രസിഡണ്ട്) ഉബൈദ് ചക്കിട്ടക്കണ്ടി, തുളസീധരൻ തോട്ടക്കര, രാമചന്ദ്രൻ പെരിങ്ങോളം (വൈ.പ്രസി), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), ഷൗക്കത്ത് ആർ.എൻ (ജോ.സെക്ര), എം.പി അബ്ദുറഹ്മാൻ (ട്രഷറർ), പ്രത്യുമ്‌നൻ മൂടാട്ട് (ജോ.ട്രഷ), പ്രജു ടി.എം, (സെക്രട്ടറി - മെമ്പർഷിപ്പ്) ഹമീദ് പാലേരി (ജോ. സെക്രട്ടറി - മെമ്പർഷിപ്പ്), മൻസൂർ ആലക്കൽ (സെക്രട്ടറി - മീഡിയ, ഡാറ്റ, ഐടി), വിജേഷ് വേലായുധൻ (സെക്രട്ടറി - മെഡിക്കൽ വിംഗ്), ഹനീഫ കുറ്റിച്ചിറ (സെക്രട്ടറി - ചാരിറ്റി ആൻഡ് വെൽഫെയർ), റാഫി കല്ലായി (സെക്രട്ടറി - ആർട്സ്), ഷമീർ പി.എസ് (സെക്രട്ടറി - സ്പോർട്സ്), അസീസ് തിക്കോടി (ഓഡിറ്റർ), കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, സുരേഷ് മാത്തൂർ, സന്തോഷ് പുനത്തിൽ (അഡ്വൈസറി ബോർഡ്), സുൽഫിക്കർ എം.പി, ഷിജിത് കുമാർ, അബ്ദുൽ റൗഫ്, ഷാജഹാൻ കളത്തിൽ, അനസ് പുതിയോട്ടിൽ, ഷംസീർ വി.എ, സമീർ വെള്ളയിൽ (കേന്ദ്ര നിർവാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.