കുവൈത്ത് സിറ്റി: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ആദ്യ പശ്ചിമേഷ്യ ബീച്ച് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് വനിതാ ബീച്ച് വോളിബാൾ ടീം അഞ്ചാം സ്ഥാനം നേടി. അതേസമയം യൂത്ത് വിഭാഗത്തിൽ കുവൈത്ത് ടീം ഖത്തറിനോടും സൗദി അറേബ്യയോടും കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് ഗ്രൂപ് ഘട്ടത്തിൽ തന്നെ പുറത്തായി. സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ജോർഡൻ, ലെബനൻ, ആതിഥേയ രാജ്യമായ ഖത്തർ എന്നീ ഏഴ് അറബ് രാജ്യങ്ങൾ അടക്കം 19 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വരാനിരിക്കുന്ന ടൂർണമെന്റുകൾക്കുള്ള തയാറെടുപ്പ് അന്താരാഷ്ട്ര പരിചയം നേടുന്നതിനുമുള്ള അവസരം എന്നീ നിലകളിൽ മത്സരം വിലപ്പെട്ട അവസരമാണ് ഒരുക്കിയതെന്ന് കുവൈത്ത് പ്രതിനിധി സംഘം തലവൻ ഇസ്സ അൽ സലീം പറഞ്ഞു. വനിതാ ടീമിന്റെ മികച്ച നേട്ടങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.