കുവൈത്ത്സിറ്റി: ഇസ്രായേൽ നാശം വിതച്ച ഗസ്സക്ക് പിന്തുണയുമായി കുവൈത്ത് റെഡ് ക്രോസ് സൊസൈറ്റി (കെ.ആർ.സി.എസ്). ഗസ്സയെ സഹായിക്കാൻ സംഘടനക്കു കീഴിൽ കുവൈത്തിൽ ധനശേഖരണ കാമ്പയിൻ തുടങ്ങി. ഗസ്സയിലെ ജനങ്ങളെ സഹായിക്കേണ്ടത് കുവൈത്തിന്റെ ദേശീയ താൽപര്യവും മാനവികവുമായ ഉത്തരവാദിത്തവുമാണെന്ന് കെ.ആർ.സി.എസ് ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽസയർ പറഞ്ഞു.
ധനശേഖരണത്തിലൂടെ ഗസ്സയിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുനൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സഹായം എന്ന നിലയിൽ മരുന്നുകളും മെഡിക്കൽ സഹായവും ഗസ്സക്ക് കൈമാറുമെന്ന് റെഡ്ക്രസന്റ് സൊസൈറ്റി നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 കുട്ടികൾ ഉൾപ്പെടെ 46 പേർ കൊല്ലപ്പെട്ടിരുന്നു. 300ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചിരുന്നു. വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധവേണമെന്നും കുവൈത്ത് ആവശ്യപ്പെടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.