വെങ്കല മെഡൽ നേടിയ നാസർ അൽ സഖറിന്റെ ആഹ്ലാദം
Posted On
date_range Updated On
date_range ടെക്ബാൾ മത്സരത്തിൽ കുവൈത്തിന് വെങ്കലം
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ കുവൈത്തിന് ആദ്യ മെഡൽ. കുവൈത്തിന്റെ നാസർ അൽ സഖർ ടെക്ബാൾ മത്സരത്തിൽ വെങ്കലം നേടി.
മലേഷ്യൻ കളിക്കാരനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നാസർ അൽ സഖർ കുവൈത്തിന് ആദ്യ മെഡൽ നേടിക്കൊടുത്തത്. മൂന്നു സെറ്റ് പോരാട്ടത്തിൽ ആദ്യ രണ്ടു സൈറ്റും ജയിച്ചാണ് നേട്ടം. ഫുട്ബാളിന്റെയും ടേബിൾ ടെന്നിസിന്റെയും ഘടകങ്ങൾ സംയോജിപ്പിച്ചുള്ള മത്സരമാണ് ടെക്ബാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.