കുവൈത്ത് സിറ്റി: രാജ്യത്ത് കൂടുതൽ ടെക്നിക്കല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജി.സി.സി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളി റിക്രൂട്ട്മെന്റ്. തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് യോഗ്യത നിർബന്ധമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യ സന്ദർശന വിസയില്‍ കൊണ്ടുവന്ന കമ്പനിയിലേക്ക് മാത്രമേ തൊഴിലാളിയെ ട്രാന്‍സ്ഫര്‍ അനുവദിക്കൂ. ട്രാൻസ്ഫർ ആവശ്യപ്പെടുന്ന തൊഴിലാളികൾ അവരുടെ ക്രിമിനൽ റെക്കോഡ് സ്റ്റാറ്റസ്, എൻട്രി വിസയുടെ പകർപ്പ്, കൈമാറുന്ന തൊഴിലിന്റെ നിർദിഷ്ട ആവശ്യകതകൾ വ്യക്തമാക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം.
സന്ദര്‍ശക വിസ വർക്ക് റെസിഡൻസ് പെർമിറ്റാക്കി മാറ്റുന്നത് പുതിയ തൊഴില്‍ പെർമിറ്റായാണ് പരിഗണിക്കുക. തൊഴിലാളിയെ മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനിക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളുടെ എണ്ണം അതിനനുസരിച്ച് ക്രമീകരിക്കാം.
എൻട്രി വിസകളും വർക്ക് പെർമിറ്റുകളും നൽകുന്നതിനുള്ള സ്റ്റാൻഡേഡ് നടപടിക്രമങ്ങൾക്കനുസൃതമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. തൊഴിലാളികള്‍ക്ക് വിസ ലഭിക്കുന്നതിനായി സ്ഥാപനങ്ങള്‍ സഹേൽ ആപ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.