കുവൈത്ത് സിറ്റി: യമനിൽ യുദ്ധംചെയ്യുന്ന കക്ഷികൾ തമ്മിലുള്ള കരാർ ഐക്യരാഷ്ട്രസഭയുടെ (യു.എൻ) മധ്യസ്ഥതയിലുള്ള ഉടമ്പടി രണ്ടു മാസത്തേക്കുകൂടി നീട്ടാനുള്ള കരാറിനെ കുവൈത്ത് ബുധനാഴ്ച സ്വാഗതംചെയ്തു. വെടിനിർത്തലിനായി, യമനിലെ യു.എൻ പ്രത്യേക പ്രതിനിധി ഹൻസ് ഗ്രണ്ട്ബർഗിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ നിർണായകമായിരുന്നുവെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രതീക്ഷാനിർഭരമായ ചുവടുവെപ്പാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.