കുവൈത്ത് സിറ്റി: സിറിയക്കെതിരായ സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂനിയന്റെ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. സിറിയയുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും വികസനത്തിനും സമൃദ്ധിക്കും ഒരു സുപ്രധാന ചുവടുവപ്പായ തീരുമാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് തീരുമാനം സഹായിക്കുമെന്നും വിലയിരുത്തി.
സിറിയൻ ഐക്യത്തിനും രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളുടെയും മേലുള്ള പരമാധികാരത്തിനും കുവൈത്തിന്റെ ഉറച്ച പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സിറിയൻ ജനതയോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും ഉണർത്തിയ വിദേശകാര്യ മന്ത്രാലയം, സിറിയൻ ജനതയെ സഹായിക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള മാനുഷിക, വികസന ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സിറിയിക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപും അടുത്തിടെ വ്യക്തമാക്കിയിരുന്നു. സൗദി സന്ദർശനത്തിനിടെ റിയാദിൽ സൗദി-യു.എസ് ഇൻവെസ്റ്റ്മെന്റ് ഫോറം ഉച്ചകോടിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.