കുവൈത്ത് സിറ്റി: നാലാമത് ബ്ലെസന്‍ ജോർജ് ഫൗണ്ടേഷന് ഇൻറര്‍നാഷനല്‍ സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെൻറ് മേയ് 10,11,12 തീയതികളില്‍ ഫഹാഹീൽ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കുവൈത്ത് വോളിബാള്‍ അസോസിയേഷന് പ്രസിഡൻറ് വലീദ് എ. അമാൻ ഉദ്ഘാടനം നിർവഹിക്കും.
കുവൈത്ത് വോളിബാള്‍ അസോസിയേഷെൻറ സഹകരണത്തോടെയാണ് ബ്ലസന്‍ ജോർജ് ഫൗണ്ടേഷന് ഇൻറര്‍നാഷനല്‍ ടൂര്‍ണമെൻറ് നടത്തുന്നത്. ഈ വര്‍ഷം ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കുവൈത്ത് ദേശീയ ടീം അംഗങ്ങളും കുവൈത്ത് ക്ലബ് ടീം അംഗങ്ങളും അടങ്ങിയ മൂന്ന് ഇന്‍ഡോര്‍ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ദേശീയ താരങ്ങളും സംസ്ഥാന താരങ്ങളും ഉള്‍പ്പെട്ട മൂന്ന് ഇന്ത്യന്‍ ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നു. വിജയികൾക്ക് ട്രോഫിയും കാഷ്പ്രൈസും ലഭിക്കും. ടൂര്‍ണമെൻറ് ആദ്യദിവസം നാലുമണിക്കും മറ്റുദിവസങ്ങളില്‍ ആറുമണിക്കുമാണ് നടത്തുന്നത്.
ടൂര്ണമെൻറിനോടനുബന്ധിച്ച് കായിക മികവ് മാനദണ്ഡമാക്കി കുവൈത്തിലെ 17 ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആദരിക്കും. കേരള യൂനിവേഴ്സിറ്റി, കേരള സംസ്ഥാന ടീം, ഇന്ത്യന്‍ ടീം, കേരള പൊലീസ്, കെ.എസ്.ഇ.ബി, അബൂദബി പൊലീസ് തുടങ്ങി ടീമുകളില്‍ 1970 മുതല്‍ 1980 വരെ കളിച്ച ബ്ലസന്‍ ജോർജിെൻറ ഓര്മ നിലനിര്‍ത്തുകയാണ് ഈ ടൂര്‍ണമെൻറിലൂടെ ഉദ്ദേശിക്കുന്നത്. കുവൈത്ത് വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് വലീദ് അമാൻ, ജനറൽ സെക്രട്ടറി അബ്ദുല്ല അനേസി, ബി.ജി.എഫ്.െഎ ചെയർമാൻ ഉമ്മൻ ജോർജ്, ചെസില്‍ ചെറിയാന്, പി.ടി. സാമുവൽകുട്ടി, സാം പൈനുംമൂട്, രാജു സക്കറിയ, കിഷോര്‍ സെബാസ്റ്റ്യൻ, ജോർജ് ഈശോ, സജീവ് നാരായണൻ, രാജേഷ് ജോർജ്, ഡി.കെ. ദിലീപ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും പൗരപ്രമുഖരും ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡാണ് ഈ സംഘടനയെ നിയന്ത്രിക്കുന്നത്. എല്ലാ വര്‍ഷവും അന്തര്‍ദേശീയ നിലവാരത്തോടെ വോളിബാൾ ടൂര്‍ണമെൻറ് നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.