കുവൈത്ത് സിറ്റി: ജോർഡനിൽ നടക്കുന്ന 21ാമത് അമ്മാൻ അന്താരാഷ്ട്ര പുസ്തകമേളയിൽ കുവൈത്ത് പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന മേളയിൽ വിശിഷ്ടാതിഥിയായാണ് കുവൈത്ത് എത്തുക. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവും കുവൈത്ത് സംഘത്തിലുണ്ടാകും. സാംസ്കാരിക സിമ്പോസിയത്തിലും കുവൈത്ത് പങ്കെടുക്കും. 'അറബ് സാംസ്കാരിക രംഗം' എന്ന പേരിൽ ഇത് അവതരിപ്പിക്കും.
കുവൈത്തിനെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുത്തത് കുവൈത്തും ജോർഡനും തമ്മിൽ ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധത്തെയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.