കുവൈത്ത് സിറ്റി: ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അറബ് രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വ്യക്തമാക്കി കുവൈത്ത്. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള പ്രോട്ടോകോൾ ക്രമീകരിക്കാൻ ചുമതലപ്പെടുത്തിയ അറബ് വിദഗ്ധരുടെ യോഗത്തിൽ കുവൈത്ത് പ്രതിനിധി ഇക്കാര്യം അറിയിച്ചു.
കുവൈത്ത് പ്രതിനിധിസംഘത്തിന് നേതൃത്വം നൽകുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ മേൽനോട്ട മേധാവി അബ്ദുൽ റഹ്മാൻ അൽ മുതൈരിയാണ് ഇത് വ്യക്തമാക്കിയത്.
ഉപഭോക്തൃ സംരക്ഷണത്തിനായി അറബ് ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് ഒരു മാസംകൂടി വൈകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അവതരിപ്പിച്ച സഹകരണ പ്രോട്ടോകോൾ ചർച്ച ചെയ്യുന്നതിനാണ് ദ്വിദിന യോഗം ഊന്നൽ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.