കുവൈത്ത് സിറ്റി: ‘കുവൈത്ത് ടെക് എക്സ്പോ 2020’ എന്ന പേരിൽ സാേങ്കതികവിദ്യയുമായി ബന ്ധപ്പെട്ട് കുവൈത്തിൽ മെഗാ പ്രദർശനം സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച മുതൽ ഫെബ്രുവര ി ഒമ്പതുവരെ മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ ഗ്രൗണ്ടിലെ ഹാൾ ആറിലാണ് പ്രദർശനം. രാവിലെ പത്തു മുതൽ രാത്രി പത്തുവരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. മൊബൈൽ ഫോൺ ആപ്ലിക്കേഷൻ, ഇലക്ട്രോണിക് ആപ്ലിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങൾ എക്സ്പോയിൽ കാണാൻ കഴിയുമെന്ന് പരിപാടി നടത്തുന്ന യു.സി.എസ് ഗ്രൂപ് സി.ഇ.ഒ അബ്ദുൽ ഫത്താഹ് സമാറ പറഞ്ഞു.
ടെലി കമ്യൂണിക്കേഷൻ മേഖലയിലെ വികസനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കുവൈത്തിൽ നടക്കുന്ന ആദ്യ മെഗാ ടെക്നോളജി ഇവൻറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനം മെച്ചപ്പെടുത്താൻ വിവിധ സർക്കാർ വകുപ്പുകൾക്കും നിർദേശം സമർപ്പിക്കുമെന്ന് പ്രധാന സ്പോൺസറായ സൈൻ ടെലി കമ്യൂണിക്കേഷൻ കമ്പനി റിലേഷൻഷിപ് മാനേജർ ഹമദ് അൽ മതാർ പറഞ്ഞു. കമ്പനികൾക്ക് അവരുടെ പുതിയ ഉൽപന്നങ്ങളും സാേങ്കതികവിദ്യയും പ്രദർശിപ്പിക്കാനും വിൽപനക്കും അവസരമുണ്ടാവും. ഗവേഷകരും പ്രഫഷനലുകളും എക്സ്പോയിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.