Posted On
date_range Updated On
date_range കുവൈത്ത് അധ്യാപകർക്ക് സന്തോഷവാർത്ത; അലവൻസും ബോണസും വർധിപ്പിച്ച് പുതിയ ഉത്തരവ്
കുവൈത്ത് സിറ്റി: രാജ്യത്തെ അധ്യാപകർക്ക് അലവൻസും ബോണസും വർധിപ്പിച്ച് പുതിയ ഉത്തരവ്. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെയും അധ്യാപക തസ്തികകളുടെ യോഗ്യതകളും ആനുകൂല്യങ്ങളും പുതുക്കിയാണ് ഉത്തരവ്. സ്പെഷ്യലൈസ്ഡ് ടീച്ചർ മുതൽ ട്രയിനി ടീച്ചർ വരെയുള്ള തസ്തികകൾക്കാണ് പുതിയ വ്യവസ്ഥകൾ ബാധകമാകുക.
സ്പെഷ്യലൈസ്ഡ് ടീച്ചർ എ വിഭാഗത്തിന് 600 ദീനാർ തൊഴിൽതല ബോണസും 400 ദീനാർ പ്രോത്സാഹന ബോണസും ലഭിക്കും. തസ്തിക അനുസരിച്ച് അധ്യാപന അലവൻസും സ്പെഷ്യലൈസേഷൻ വിഷയങ്ങൾക്കുള്ള അലവൻസും 75 മുതൽ 200 ദീനാർ വരെയായിരിക്കും. ട്രയിനി അധ്യാപകർക്ക് ഒരു വർഷത്തെ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.