യു.എൻ.എ കുവൈത്തിന് ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ നഴ്‌സിങ് സമൂഹത്തിന്റെ ക്ഷേമവും ഐക്യവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്തിന് ഇന്ത്യൻ എംബസിയിൽ ഔദ്യോഗിക രജിസ്ട്രേഷൻ ലഭിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ അംഗീകാരവും വിശ്വാസ്യതയും നൽകുന്ന ഈ സുപ്രധാന നേട്ടത്തിൽ യു.എൻ.എ നേതൃത്വം സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
നഴ്‌സുമാരുടെ ക്ഷേമം, സാമൂഹിക സുരക്ഷ, പരസ്പര സഹകരണം, തൊഴിൽപരമായ വളർച്ച എന്നിവക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും യു.എൻ.എ അറിയിച്ചു. അംഗങ്ങൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവമായ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കി.
കൂടുതൽ ജനോപകാരപ്രദവും മാതൃകാപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും, നഴ്‌സുമാരുടെ ക്ഷേമത്തിനും സമൂഹ നന്മയ്ക്കുമായി നിലകൊള്ളുമെന്നും യു.എൻ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.