അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്-ഈജിപ്ത് മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range അറബ് പുരുഷ ഹാൻഡ്ബാൾ കുവൈത്തിന് മൂന്നാം സ്ഥാനം
കുവൈത്ത് സിറ്റി: അറബ് പുരുഷ ഹാൻഡ്ബാൾ ചാംമ്പ്യൻഷിപ്പിൽ കുവൈത്തിന് മൂന്നാം സ്ഥാനം. ഈജിപ്തിനെ 29-25 ന് പരാജയപ്പെടുത്തിയാണ് കുവൈത്തിന്റെ നേട്ടം.
മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചാണ് കുവൈത്ത് വിജയം ഉറപ്പാക്കിയത്. കുവൈത്തിന്റെ സെയ്ഫ് അൽ അദ്വാനി മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി.
അഞ്ച് മുതൽ ഒമ്പത് വരെയുള്ള സ്ഥാനങ്ങൾക്കായുള്ള പ്ലേസ്മെന്റ് മത്സരങ്ങളിൽ ടുണീഷ്യ, യു.എ.ഇയെ പരാജയപ്പെടുത്തി. ഇറാഖ് ടീം മൊറോക്കോയെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.