ലോ​ക അ​ക്വാ​റ്റിക്സ്

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെടുക്കുന്ന കു​വൈ​ത്ത്

ദേ​ശീ​യ നീ​ന്ത​ൽ ടീം

ലോ​ക അ​ക്വാ​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് നീ​ന്ത​ൽ ടീം

കു​വൈ​ത്ത് സി​റ്റി: ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ലോ​ക അ​ക്വാ​റ്റിക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച് കു​വൈ​ത്ത് ദേ​ശീ​യ നീ​ന്ത​ൽ ടീം. 18 ​വ​രെ നീ​ളു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന്റെ അ​ഞ്ച് നീ​ന്ത​ൽ താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. റാ​ഷി​ദ് അ​ൽ ത​ർ​മൂം, മു​ഹ​മ്മ​ദ് സു​ബൈ​ദ്, ഖാ​ലി​ദ് അ​ൽ ഒ​തൈ​ബി, മു​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി, ലാ​റ ദ​ഷ്തി എ​ന്നി​വ​രാ​ണ് കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ പ​രി​ശീ​ല​ക​നാ​യ സി​മോ​ൺ ടെ​സ്‌​കാ​യാ​ണ് കോ​ച്ച്.

ഞാ​യ​റാ​ഴ്ച ടീം ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ മേ​ധാ​വി​യും കു​വൈ​ത്ത് ഫെ​ഡ​റേ​ഷ​ൻ അം​ഗ​വു​മാ​യ ഫൈ​സ​ൽ അ​ബു അ​ൽ ഹ​സ​ൻ പ​റ​ഞ്ഞു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് കു​വൈ​ത്ത് അ​ത്‍ല​റ്റു​ക​ൾ​ക്ക് കു​ടു​ത​ൽ അ​നു​ഭ​വ സ​മ്പ​ത്തു​ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Kuwait swimming team at World Aquatics Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.