കുവൈത്ത് സിറ്റി: കുവൈത്തി സർജൻ ഖാലിദ് അൽസബ്ത്തി റഷ്യൻ രോഗിക്ക് സങ്കീർണമായ ശസ്ത്രക്രിയ നടത്തി. റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. കണ്ണിലെ റെറ്റിനയിലെ അസുഖത്തിനാണ് ചികിത്സ നൽകിയത്. റെറ്റിനയിലെ പാട കണ്ണിന്പോറലേൽക്കാതെ നീക്കൽ ശ്രമകരമായിരുന്നു. ഒരു അറബ് ഒഫ്താൽമോളജിസ്റ്റ് ആദ്യമായാണ് ഇൗ ശസ്ത്രക്രിയ നടത്തുന്നതെന്ന് ഡോ. ഖാലിദ് അൽ സബ്തി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.