മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

ഫ​ല​സ്തീ​ന് പി​ന്തു​ണ​യു​മാ​യി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പ​മാ​ണ് ത​ങ്ങ​ളെ​ന്ന നി​ല​പാ​ടി​ൽ അ​ടി​യു​റ​ച്ച് കു​വൈ​ത്ത്. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തി​ലും പൂ​ർ​ണ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​തി​ലും കു​വൈ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഉ​റ​ച്ച​തും ത​ത്ത്വാ​ധി​ഷ്‌​ഠി​ത​വു​മാ​യ നി​ല​പാ​ട് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ തി​ങ്ക​ളാ​ഴ്ച​യും വ്യ​ക്ത​മാ​ക്കി.

വാ​രാ​ന്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫ​ല​സ്തീ​നൊ​പ്പം നി​ല​കൊ​ള്ളു​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യ 1967ലെ ​അ​തി​ർ​ത്തി​യി​ലു​ള്ള ഫ​ല​സ്തീ​ൻ സ്വ​ത​ന്ത്ര രാ​ഷ്ട്ര​മാ​ണ് അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​സ്തീ​നി​ക​ളു​ടെ മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​സ്താ​വ​ന മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു.

ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള കു​വൈ​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ അ​സം​ബ്ലി എം.​പി​മാ​രും ഫ​ല​സ്തീ​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ൽ തു​ട​ക്ക​മി​ട്ടു. 

Tags:    
News Summary - Kuwait supports Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.