കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം പ്രഖ്യാപിച്ച് സൈൻ കുവൈത്ത്. നിലവിലെ സാഹചര്യത്തിൽ റിമോട്ട് വർക്കിനും വീട്ടിലിരുന്നുള്ള പഠനത്തിനും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
സജീവ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഇന്റർനെറ്റ് പ്ലാനുകളുള്ള എല്ലാ ഉപഭോക്താക്കൾക്കും ഒരു മാസത്തേക്ക് ദിവസേന സൗജന്യ ഇന്റർനെറ്റ് ലഭിക്കും.
സെയ്‌നിന്റെ ‘ഹാർട്ട്‌സ് കണക്റ്റഡ്’ സംരംഭത്തിലൂടെ മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെയാണ് സൗജന്യം. ഈ ദിവസങ്ങളിൽ നിത്യവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ സൗജന്യ ഇന്റർനെറ്റ് സേവനം സ്വയമേവ സജീവമാകും. ഇത് വ്യക്തികളെയും കുടുംബങ്ങളെയും വിദൂര ജോലി സമയങ്ങളിലും പഠന സമയങ്ങളിലും അവരുടെ ദൈനംദിന ഉത്തരവാദിത്തങ്ങൾ സുഗമമായി നിർവഹിക്കാൻ സഹായിക്കുന്ന കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നു.
വ്യാഴാഴ്ച വരെ കുവൈത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക് സൗജന്യ റോമിംഗ് ഇന്റർനെറ്റ്, പ്രാദേശിക, അന്തർദേശീയ കോളുകൾ, എസ്.എം.എസ് ആനുകൂല്യങ്ങൾ എന്നിവയും സെയ്ൻ വാഗ്ദാനം ചെയ്തിരുന്നു.
കുവൈത്ത് കൗൺസിലിംഗ് സെന്ററുമായി (കെ.സി.സി) സഹകരിച്ച് സൗജന്യ കൗൺസിലിംഗ്, തെറാപ്പി സെഷനുകൾ എന്നിവ വഴി കമ്പനി മാനസിക പിന്തുണാ സേവനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.