കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം-അൽ അൻസാരി എക്സ്ചേഞ്ച് റമദാൻ ക്വിസിൽ ഷക്കീല ഹാഷിം വിജയിയായി. നിരവധി പേർ പങ്കെടുത്ത മൽസരത്തിൽ ശരിയുത്തരം അയച്ചവരിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം വൈകാതെ കൈമാറും.
ഷക്കീല ഹാഷിം
റമദാൻ ഒന്നു മുതൽ ആരംഭിച്ച ക്വിസ് മൽസരം റമദാൻ കഴിഞ്ഞതോടെ അവസാനിച്ചു. ദിവസവും ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി കുവൈത്തിലുള്ള നിരവധി മലയാളികളാണ് മൽസരത്തിന്റെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.