ഫർവാനിയ മലയാളം ഖുത്തുബ നടക്കുന്ന പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയവർ           

ലോക സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഖതീബുമാർ

കുവൈത്ത് സിറ്റി: ലോകത്ത് പല ഭാഗങ്ങളിലും, ഗൾഫ്നാടുകളിൽ പ്രത്യേകിച്ചും ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ ലോക സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പെരുന്നാൾ ദിനത്തിൽ ഖതീബുമാർ.

പ്രയാസങ്ങളും നീങ്ങി കിട്ടുവാനും, സമാധാനം പുലരുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാനും റമദാനില്‍ വിശ്വാസി സമൂഹം നേടിയെടുത്ത മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനും, സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുവാനും പെരുന്നാൾ പ്രചോദനമാകണമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കുവൈത്തിലെ മലയാളം ഖുത്തുബ നടക്കുന്ന പള്ളികളിൽ സംഘടിപ്പിച്ച ഈദ് പ്രഭാഷണത്തിൽ ഖതീബുമാർ ആഹ്വാനം ചെയ്തു.

അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് (സാൽമിയ), സമീർ അലി ഏകരൂൽ (ഷർക്ക്), സ്വാലിഹ് സുബൈർ (ഖൈത്താൻ),അഷറഫ് ഏകരൂൽ (ഫർവാനിയ), അബ്ദുസ്സലാം സ്വലാഹി (ജഹറ), ഷഫീക്ക് മോങ്ങം (റിഗ്ഗായി), മുസ്തഫ സഖാഫി (അഹമ്മദി), സിദ്ധീഖ് ഫാറൂഖി (മെഹബുല), കെ.സി.മുഹമ്മദ് നജീബ് (മംഗഫ്) എന്നിവർ ഈദ് പ്രാർഥനയ്ക്കും, പ്രഭാഷണത്തിനും നേതൃത്വം നൽകി. എല്ലാ പള്ളികളിലും സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ അണിചേർന്നു.

Tags:    
News Summary - Khateebs call for prayers for world peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.