കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു കുവൈത്ത്. 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ഡ്രോണുകളിൽ നാലെണ്ണം സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച വൈകീട്ട് അറിയിച്ചു. ആകെ ഏഴ് ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതിൽ മൂന്ന് ഡ്രോണുകൾ ഭീഷണി മേഖലക്ക് പുറത്തേക്ക് പതിച്ചതായും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോഗിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡ്രോൺ അവശിഷ്ടങ്ങൾ വീണ സംഭവങ്ങളുമായി ബന്ധപ്പെട്ട 12 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ഡ്രോൺ അവശിഷ്ടങ്ങൾ വീണ ആകെ സംഭവങ്ങളുടെ എണ്ണം 484 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.