ശക്തമായ ഭരണനിർവഹണം അനിവാര്യം- ഒന്നാം ഉപപ്രധാനമന്ത്രി
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ (പാം) ശക്തമായ ഭരണനിർവ്വഹണവും സുതാര്യതയും ഭരണപരമായ കാര്യക്ഷമതയും ഉറപ്പാക്കണമെന്ന് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അതോറിറ്റിയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രവർത്തനരീതികൾ മെച്ചപ്പെടുത്താനും, എല്ലാവരുടെയും അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്നതിന് തൊഴിൽ വിപണിയിലെ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാനും ശൈഖ് ഫഹദ് ആഹ്വാനം ചെയ്തു. സർക്കാർ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായി, പൗരന്മാർക്കും തൊഴിലുടമകൾക്കും തൊഴിലാളികൾക്കുമായുള്ള പദ്ധതികളും പരിപാടികളും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതോറിറ്റിയുടെ പ്രവർത്തനങ്ങളിലെ ഏറ്റവും പുതിയ പുരോഗതി, സ്ഥാപനപരമായ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, അജണ്ടയിലെ വിവിധ വിഷയങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.