കുവൈത്ത് സിറ്റി: കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് 2025 സാമ്പത്തികവർഷം ശക്തമായ വളർച്ച കൈവരിച്ചതായി അവലോകന റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കരുത്തായത്. വ്യാപാര പ്രവർത്തനങ്ങളിലും വിപണിയിലെ പണപ്രവാഹത്തിലും വൻ വർധന രേഖപ്പെടുത്തിയതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, വിപണിയിലെ മൊത്തം ലിക്വിഡിറ്റി 26.5 ബില്യൺ ദീനാറിലെത്തി. 2024നെ അപേക്ഷിച്ച് ഏകദേശം 79 ശതമാനം വർധനയാണ് ഇത്.
ശരാശരി ദൈനംദിന വ്യാപാരമൂല്യം 107.6 ദശലക്ഷം ദീനാറായി ഉയർന്നതോടെ ട്രേഡിങ് പ്രവർത്തനങ്ങളിലും ശ്രദ്ധേയ വളർച്ച രേഖപ്പെടുത്തി. പൊതു സൂചികയിൽ ഏകദേശം 21 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോൾ വിപണി മൂലധനം 53.2 ബില്യൺ ദീനാറായി ഉയർന്നു. ബാങ്കിങ് മേഖലയാണ് വിപണിയിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലും ശ്രദ്ധേയ വളർച്ച ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.