കുവൈത്തിൽനിന്ന്​ പുറത്തേക്ക്​ വിമാനം പുനഃസ്ഥാപിക്കണം -എം.പി

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ പുറത്തേക്ക്​ ഒരാഴ്​ചത്തേക്ക്​ വിമാനം പുനഃസ്ഥാപിക്കണമെന്ന്​ ഹംദാൻ അൽ ആസ ിമി എം.പി ആവശ്യപ്പെട്ടു.

സ്വന്തം നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക്​ അതിന്​ അനുവദിക്കണം. ഇൗ പ്രതിസന്ധികാലത്ത്​ ഒാരോ രാജ്യവും സ്വന്തം പൗരന്​ പരിചരണം നൽകുന്നതാവും നല്ലത്​. കുവൈത്തിന്​ ഭക്ഷണവും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറക്കുകയും ചെയ്യാം.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട്​ രാജ്യത്തി​​െൻറ പ്രയാസം കുറക്കാൻ വിദേശികളുടെ എണ്ണം കുറക്കണമെന്ന​ നിർദേശം നേരത്തെ സർക്കാർ തള്ളിയിരുന്നു.

Tags:    
News Summary - Kuwait should re consider flight ban -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.