ഇറാഖിലെ കുട്ടികള്‍ക്കായി കുവൈത്ത് സ്കൂള്‍ പണിയുന്നു

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി മൂലം അഭയാര്‍ഥികളായ ഇറാഖിലെ കുട്ടികള്‍ക്കായി കുവൈത്ത് സ്കൂള്‍ പണിയും. ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലെ കുവൈത്തി കോണ്‍സല്‍ ജനറല്‍ ഡോ. ഉമര്‍ അല്‍ കന്‍ദരി അറിയിച്ചതാണിക്കാര്യം. ഇറാഖിലെ ഇര്‍ബില്‍ നഗരത്തിലാണ് സ്കൂള്‍ പണിയുക. 12 ക്ളാസ് മുറികളുള്ള സ്കൂളില്‍ 480 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. അറബ് ഇക്കണോമിക് ഡെവലപ്മെന്‍റ് കുവൈത്തിന്‍െറ സാമ്പത്തിക സഹായത്താല്‍ 2011ല്‍ ഇര്‍ബിലില്‍ മോഡല്‍ സ്കൂള്‍ പണിതിരുന്നു. 
2014ല്‍ മൂസില്‍ നഗരം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തശേഷം 1.5 മില്യണ്‍ ഇറാഖികളാണ് കുര്‍ദിസ്താനിലേക്ക് പലായനം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് മൂസില്‍ മോചിപ്പിക്കാനുള്ള സൈനിക നീക്കം ആരംഭിച്ചശേഷം 26,000 ഇറാഖികള്‍ കൂടി അഭയാര്‍ഥികളായി.

Tags:    
News Summary - kuwait school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.