കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കി ഒമ്പത് പേരുടെ കൂടി പേര് കുവൈത്ത് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫഹദ് മഹ്ദി മുഹമ്മദ് മുസ്‍ലിഹ് അൽ അജ്മി, ഹമദ് ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹമൂദ് ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, റഫ ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹംദ ഖാലിദ് മുഹമ്മദ് ഖാലിദ് അൽ അജ്മി, ഹാരിസ് യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, ആദി യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, മുതന്ന യൂസുഫ് അൽ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ബാബ് തൈൻ, റഖിയ അബ്ദുൽ ജലീൽ അബ്ദുൽ ബാരി യൂസുഫ് അൽ സവാവി എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്. പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ചെയർമാൻ കൂടിയായ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹാണ് ഉത്തരവിൽ ഒപ്പുവെച്ചത്. വ്യാജ പൗരത്വവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.