കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കരടുനിയമം മന്ത്രിസഭ അംഗീകരിച്ചു. ശമ്പളം നൽകുന്നതിൽ വീഴ്​ച വരുത്തുന്ന തൊഴിലുടമകൾക്ക്​ രണ്ടുവർഷം തടവും 5000 മുതൽ 10000 ദീനാർ വരെ പിഴയും വിധിക്കുന്നതാണ്​ നിർദ്ദിഷ്​ട നിയമം.

സ്​പോൺസർമാരിൽനിന്ന്​ മാറി ജോലി ചെയ്യുന്നവർക്കും ഇതേ ശിക്ഷയാണ്​ നിർദേശിക്കുന്നത്​. ഏതെങ്കിലും തൊഴിലാളി ഒളിച്ചോടിപോവുകയോ ഇഖാമ റദ്ദാക്കുകയോ ചെയ്​താൽ സ്​പോൺസർ ഉടനെ അധികൃതരെ അറിയിക്കണം. ഇതിൽ വീഴ്​ച വരുത്തിയാൽ സ്​പോൺസർക്ക്​ 600 ദീനാർ മുതൽ 2000 ദീനാർ വരെ പിഴ ചുമത്തും.

വിസക്കച്ചവടക്കാർക്ക്​ ശക്​തമായ ശിക്ഷ നൽകാൻ വ്യവസ്ഥയുള്ള കരടുനിയമമാണ്​ മന്ത്രിസഭ അംഗീകരിച്ചത്​.വിസക്കച്ചവടക്കാർച്ച്​ 5000 മുതൽ 10000 ദീനാർ വരെ പിഴയും മൂന്നുവർഷം തടവുശിക്ഷയും നിർദേശിക്കുന്നു. പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക്​ കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴിൽ സ്​റ്റാറ്റസ്​ അനധികൃതായി മാറ്റാനും സഹായിക്കുന്നവർക്ക്​ ഇൗ ശിക്ഷ ലഭിക്കും.

അനധികൃതമായി കൊണ്ടുവരുന്ന ഒാരോ തൊഴിലാളിക്കും പ്രത്യേകം പിഴ നൽകേണ്ടിവരും. കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാലും ശിക്ഷ ഇരട്ടിക്കും. വിസ പുതുക്കാനും വർക്ക്​ പെർമിറ്റ്​ നേടാനും കൈക്കൂലി കൊടുക്കുന്ന വിദേശ തൊഴിലാളിക്ക്​ ഒരു വർഷം തടവും 1000 ദീനാർ പിഴയും ആണ്​ ശിക്ഷ.

കരടുനിയമം പ്രാബല്യത്തിലായാൽ രാജ്യത്തെ വിസക്കച്ചടത്തിന്​ തടയിടാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന്​ കാരണമിതെന്നാണ്​ മന്ത്രിസഭയുടെയും പാർലമെൻറി​െൻറയും വിലയിരുത്തൽ. വിസക്കച്ചവടക്കാർക്ക്​ മാത്രമല്ല, അതിന്​ കൂട്ടുനിൽക്കുന്നവർക്കും കനത്ത ശിക്ഷ ഉറപ്പുവരുത്തുന്നതോടെ ഇൗ പ്രതിഭാസം അവസാനിപ്പിക്കാൻ കഴിഞ്ഞേക്കും. അതേസമയം, സ്​പോൺസർ മാറി ജോലി​ ചെയ്യുന്നവർക്ക്​ വലിയ ശിക്ഷ ലഭിക്കുന്നത്​ വിദേശികൾക്ക്​ തിരിച്ചടിയാണ്​. ആയിരക്കണക്കിന്​ വിദേശികൾ നിലവിൽ സ്​പോൺസർ മാറി ജോലി ചെയ്യുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.